Actress Parvathy Against Mammootty's Kasaba
മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയ താരമാണ് പാർവതി. മലയാളത്തില്‍ മാത്രമല്ല, തമിഴിലും കന്നഡയിലും തിളങ്ങിയ താരമാണ് പാർവതി. ബോളിവുഡില്‍ ഖരീബ് ഖരീബ് സിംഗിള്‍ എന്ന ചിത്രത്തിലാണ് പാർവതി ആദ്യമായി അഭിനയിച്ചത്. ബോളിവുഡ് അരങ്ങേറ്റവും പാർവതി ഗംഭീരമാക്കി. നിലവില്‍ ഐഎഫ്എഫ്കെയില്‍ പങ്കെടുക്കാൻ പാർവതി തിരുവനന്തപുരത്തുണ്ട്. സിനിമയിലെ സ്ത്രീകൂട്ടായ്മയായ വുമൻ ഇൻ കളക്ടീവ് സംഘടിപ്പിച്ച ഓപ്പണ്‍ ഫോറത്തില്‍ വളരെ പ്രസക്തമായ ചില ചർച്ചകള്‍ നടക്കുകയുണ്ടായി. മമ്മൂട്ടി നായകനായി എത്തിയ മാസ് പോലീസ് ചിത്രമായിരുന്നു കസബ. ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ തന്നെ ചിത്രത്തിലെ സ്ത്രീവിരുദ്ധ സംഭാഷണങ്ങളും പ്രവര്‍ത്തികളും ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. അതിന് പിന്നാലെയാണ് ഒന്നര വര്‍ഷത്തിന് ശേഷം കസബ വീണ്ടും ചര്‍ച്ചയാകുന്നത്.